30.4 C
Kunnamkulam
Monday, October 12, 2026
Home Bureaus Punnayurkulam വഴിയാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയായി മൺകൂന

വഴിയാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയായി മൺകൂന

13

പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായി സ്വകാര്യപറമ്പില്‍ മരാമത്ത് വകുപ്പ് കോരിയിട്ട മണ്‍കൂന. പാഴ്‌ചെടികളും പുല്ലും നിറഞ്ഞ് ഇഴ ജന്തുക്കളുടെയും കുറുനരികളുടെയും താവളമായിരിക്കുകയാണ് കൗക്കാനപ്പെട്ടി സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര പരിസരം. ഇതിനടുത്ത് തന്നെയാണ് കൗക്കാനപ്പെട്ടി എല്‍.പി.സ്‌കൂളും. റോഡ് നവീകരണത്തിന്റെ ഭാഗമായി മാരാമത്ത് റോഡില്‍ നിന്നും കോരി കുന്നു കൂട്ടിയ മണ്ണാണ് പരിസരവാസികളെ വലയ്ക്കുന്നത്.ഒന്നര വര്‍ഷത്തോളമായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മണ്‍കൂനകളില്‍ പുല്ലും പാഴ്‌ചെടികളും വളര്‍ന്ന് കാടിന് സമാനമായ രീതിയിലാണ് കിടക്കുന്നത്. പകലും രാത്രിയിലും കുറുനരികളും ഇഴ ജന്തുക്കളും തമ്പടിച്ചതോടെ ഇതുവഴി പോകാന്‍ പേടിക്കേണ്ട അവസ്ഥയാണ്. ഇതിന് സമീപത്തെ വീട്ടുകാര്‍ക്കും രാത്രിയിലെന്നപോലെ പകലും പേടി കൂടാതെ സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. മഴപെയ്താല്‍ നീരോഴുക്ക് തടസപ്പെടുന്നതിഞ്ഞാല്‍ സമീപത്തെ വീടുകളും പരിസരവും വെള്ളക്കെട്ടിലാകാറുണ്ട്. വടക്കേക്കാട് പഞ്ചായത്ത് മാരാമത്ത് വകുപ്പിന് കത്ത് നല്‍കിയിരുന്നെങ്കിലും നടപടി വൈകുകയാണ്. മരാമത്ത് വകുപ്പിന്റെ അഞ്ഞൂര്‍ -ജൂതന്‍ കുളം- കൊച്ചന്നൂര്‍ – മന്നലാംകുന്ന്-നായരങ്ങാടി- ചക്കിത്തറ ഉള്‍പ്പെടെയുള്ള റോഡുകളുടെ നവീകരണത്തിന്റെ ഭാഗമായാണ് മണ്ണ് കോരി പഞ്ചായത്തില്‍ 7 സ്വകാര്യ പറമ്പുകളില്‍ നിക്ഷേപിച്ചത്.

ADVERTISEMENT
error: Content is protected !!