32.8 C
Kunnamkulam
Monday, October 12, 2026
Home Bureaus Perumpilavu ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

7

 

വോട്ടുകൊള്ള നടത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി. കെപിസിസി നിര്‍വാഹക സമിതി അംഗം സി.വി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് റഷീദ് കൊഴിക്കര അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.ബാബുനാസര്‍, പി.വി.മുഹമ്മദ് അലി, പി.മാധവദാസ്, കെ.മധു, പി.ബാലന്‍, പി.ബാലകൃഷ്ണന്‍, കെ.പി.എം.ഷെരീഫ്, യുഡിഎഫ് തൃത്താല നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.കെ.സുനില്‍കുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഒ.കെ.ഫാറൂഖ്, അഡ്വ:എം.പി. സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!