പട്ടാമ്പി – പാലക്കാട് പാതയില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ് ഇടിച്ച് അപകടം. 12കാരി മരിച്ചു. പത്തിരിപ്പാല സ്വദേശി ആസിഫിന്റെ മകള്‍ ഫിയ ഫാത്തിമയാണ് മരിച്ചത്. ലക്കിടി കൂട്ടുപാത പെട്രോള്‍ പമ്പിന് സമീപം തിങ്കളാഴ്ച കാലത്ത് 9.50 ഓടുകൂടിയായിരുന്നു അപകടം. ആസിഫും ഭാര്യ സുമയ്യയും മൂന്നു മക്കളും സഞ്ചരിച്ച സ്‌കൂട്ടറിന് പിറകില്‍ അമിതവേഗത്തില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ അഞ്ചു പേരെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂത്തമകളായ ഫിയ മരണപ്പെടുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ഒറ്റപ്പാലം ഗവ: ആശുപത്രിയിലും, മറ്റു നാലു പേര്‍ ഒറ്റപ്പാലം ആശുപത്രിയില്‍ ചികിത്സയിലുമാണ്. പാലക്കാട് ഭാഗത്തുനിന്നും പട്ടാമ്പി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്.



