29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Patambi കുന്നംകുളം ബസ് അപകടത്തില്‍ മരണമടഞ്ഞവരുടെ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തി മന്ത്രി സിപി ജോണ്‍

കുന്നംകുളം ബസ് അപകടത്തില്‍ മരണമടഞ്ഞവരുടെ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തി മന്ത്രി സിപി ജോണ്‍

92

കുന്നംകുളത്തുണ്ടായ ബസ് അപകടത്തില്‍ മരണമടഞ്ഞവരുടെ ഭവനങ്ങളില്‍ ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍ സന്ദര്‍ശനം നടത്തി .പാറേമ്പാടത്തുണ്ടായ ബസപകടത്തില്‍ മരിച്ച അയ്യംപറമ്പ് ചീരന്‍ വീട്ടില്‍ തങ്കമണിയുടെയും പോര്‍ക്കുളം മുള്ളത്ത് വളപ്പില്‍ റിയ ഫാത്തിമയുടെ യും വീടുകള്‍ മന്ത്രി സി.പി. ജോണ്‍ സന്ദര്‍ശിച്ചു.ശനിയാഴ്ച രാത്രിയാണ് മന്ത്രി സി. പി.ജോണ്‍ ഇരുവരുടെയും വീടു കളിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡ ന്റ് കെ.എ.ജ്യോതിഷ്, സിഎംപി നേതാവ് ജയ്സിങ് കൃഷ്ണന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡ ന്റ് വി.വി.ബാലചന്ദ്രന്‍, പഞ്ചായ ത്തംഗം പി.പ്രവീണ്‍കുമാര്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.ആന്റണി പൗ ലോസ് എന്നിവര്‍ മന്ത്രിക്കൊപ്പമു ണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!