28.4 C
Kunnamkulam
Sunday, August 9, 2026
Home Bureaus Perumpilavu ക്വിറ്റ് ഇന്ത്യ ദിനം ; നവഭാരത നിര്‍മിതിയില്‍ യുവാക്കളുടെ പങ്ക് വലുതെന്ന് കെ ജയശങ്കര്‍

ക്വിറ്റ് ഇന്ത്യ ദിനം ; നവഭാരത നിര്‍മിതിയില്‍ യുവാക്കളുടെ പങ്ക് വലുതെന്ന് കെ ജയശങ്കര്‍

19

നവഭാരത നിര്‍മിതിയില്‍ യുവാക്കളുടെ പങ്ക് വലുതെന്ന് ഡി സി സി ജനറല്‍ സെക്രട്ടറി കെ ജയശങ്കര്‍.ക്വിറ്റ് ഇന്ത്യ ദിനത്തോടെനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ദിനത്തില്‍ കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ചിറക്കല്‍ സെന്ററില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ജയശങ്കര്‍.
ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രാവണ്‍ സിദ്ധാര്‍ത്ഥ് അധ്യക്ഷതവഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നദീര്‍ പെരുംതുരുത്തി സ്വാഗതമാശംസിച്ച ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം എം അലി, കോണ്‍ഗ്രസ് ഭാരവാഹികളായ എം എസ് മണികണ്ഠന്‍, എം എ അബ്ദുല്‍ റഷീദ്, സോണി സക്കറിയ, വി കെ മുഹമ്മദ്,വി കെ ഹക്കീം,യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ റിയാസ് ചിറക്കല്‍, പ്രഭു കാഞ്ഞിരത്തിങ്കല്‍,ഗീവര്‍ഗീസ്, സജീവ് ഗോപാലന്‍, കെ ജെ ജെയ്മോന്‍ എന്നിവര്‍ പ്രസംഗിച്ചു.ചടങ്ങിനോടാനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രാവണ്‍ സിദ്ധാര്‍ധ് പതാക ഉയര്‍ത്തി.

 

ADVERTISEMENT
error: Content is protected !!