26.7 C
Kunnamkulam
Tuesday, October 13, 2026
Home Bureaus Kechery സി.വി.ശ്രീരാമന്‍ സ്മൃതി പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും ഒക്ടോബര്‍ 24ന്

സി.വി.ശ്രീരാമന്‍ സ്മൃതി പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും ഒക്ടോബര്‍ 24ന്

16

സി.വി.ശ്രീരാമന്‍ സ്മൃതി പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും ഒക്ടോബര്‍ 24ന് നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചുകുന്നംകുളത്തിന്റെ കലാ സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ സജീവസാന്നിധ്യമായിരുന്ന സി.വി. ശ്രീരാമന്റെ ഓര്‍മ്മകള്‍ക്ക് പത്തൊന്‍പത് വര്‍ഷമാവുകയാണ്. 2009ല്‍ എം.ടി. വാസുദേവന്‍ നായര്‍ കുന്നംകുളത്ത് വെച്ച് ഉദ്ഘാടനം ചെയ്ത സി.വി. ശ്രീരാമന്‍ ട്രസ്റ്റ് കഴിഞ്ഞ പതിനേഴ് വര്‍ഷങ്ങളിലായി നടത്തിയ വിവിധ സാംസ്‌ക്കാരിക പരിപാടികളില്‍ പിണറായി വിജയന്‍, എം.എ. ബേബി, സുകുമാര്‍ അഴീക്കോട്, എന്‍.എസ്. മാധവന്‍, തോമസ് ഐസക്, സുനില്‍ പി. ഇളയിടം, സാറാ ജോസഫ്, പി. രാജീവ്, സുഭാഷ് ചന്ദ്രന്‍, പി.എന്‍. ഗോപീകൃഷ്ണന്‍, പി.പി. രാമചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബി.രാജീവന്‍, എം.ബി. രാജേഷ്, കെ.സി. നാരായണന്‍, വീണ ജോര്‍ജ്, എം. രാമചന്ദ്രന്‍,എം. സ്വരാജ്, കെ.വി. സജയ് തുടങ്ങി കേരളത്തിന്റെ സാമൂഹ്യ രംഗത്തെ പ്രമുഖരെല്ലാം സാന്നിധ്യമായിട്ടുണ്ട്. ഒക്ടോബര്‍ 24 ശനിയാഴ്ച്ച വൈകീട്ട് 5 മണിക്ക് കുന്നംകുളം നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന സി.വി. ശ്രീരാമന്‍ അനുസ്മരണ സമ്മേളനത്തില്‍ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹനായ വി.എം മൃദുലിന് ,ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ. ശ്രീരാമന്‍ അവാര്‍ഡ് സമര്‍പ്പണം നടത്തും. അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനം പ്രൊഫ.സി.രവീന്ദ്രനാഥ് എം.എല്‍.എ. നിര്‍വ്വഹിക്കും. എ.സി.മൊയ്തീന്‍, എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നിരൂപകന്‍ എന്‍.സന്തോഷ്‌കുമാര്‍ സി.വി.ശ്രീരാമന്റെ കഥാലോകം’ എന്ന വിഷയത്തില്‍ സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കും. നാല്പതു വയസ്സില്‍ താഴെയുള്ള യുവകഥാകൃത്തുക്കള്‍ക്ക് നല്കുന്ന സി.വി. ശ്രീരാമന്‍ സ്മൃതി പുരസ്‌ക്കാരം ലഭിയ്ക്കുന്ന പതിമൂന്നാമത്തെ എഴുത്തുകാരനാണ് കാസര്‍ഗോഡ് ജില്ല യിലെ കാഞ്ഞങ്ങാട് സ്വദേശി മൃദുല്‍ വി.എം. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പ വുമടങ്ങുന്നതാണ് പുരസ്‌കാരം. സി.വി.ശ്രീരാമന്‍ ട്രസ്റ്റ് ഭാരവാഹികളായ വി.കെ.ശ്രീരാമന്‍, ടി.കെ.വാസു, എം.ബാലാജി, പി.എസ്.ഷാനു , എം.എന്‍. സത്യന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!