30.5 C
Kunnamkulam
Wednesday, October 14, 2026
Home Bureaus Erumapetty ഗ്യാനേഷ്‌കുമാറിന്റെ ‘വോട്ട് കൊള്ള’ ; സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇടം സാംസ്‌ക്കാരിക വേദി

ഗ്യാനേഷ്‌കുമാറിന്റെ ‘വോട്ട് കൊള്ള’ ; സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇടം സാംസ്‌ക്കാരിക വേദി

38

വോട്ട് കൊള്ള നടത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ്‌കുമാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടം സാംസ്‌ക്കാരിക വേദി ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു.ഇടം രക്ഷാധികാരി എന്‍.എസ്. സത്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പ്രസിഡന്റ് കെ.ആര്‍.രാധിക അധ്യക്ഷയായി.സെക്രട്ടറി കെ.എ. അക്ബറലി,എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷൗക്കത്ത് കടങ്ങോട്, കെ.പി.ജയന്‍,നാസിമ ഷെക്കീര്‍, പ്രീതി രാജേഷ്, നാരായണന്‍ കോടനാട്,കെ.എ.ഫരീദലി,റഷീദ് എരുമപ്പെട്ടി.മേഖലാ പ്രസിഡന്റ് ലളിത ഗോപി, സെക്രട്ടറി ഫസീല സക്കീര്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

 

ADVERTISEMENT
error: Content is protected !!