ഇന്ത്യന് ജനാധിപത്യത്തിന്റെ കാവല്ക്കോട്ടകളും, ഭരണഘടനാ മൂല്യങ്ങളും, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും തകര്ത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യവുമായി രാഹുല് ഗാന്ധിയുടെ നേതൃത്വത്തില് ഡല്ഹിയില് നടക്കുന്ന സമരത്തില് പങ്കെടുക്കാന് യാത്രതിരിച്ച ഇന്ത്യന് നാഷണല് കോണ്ഗ്രസ് ചൂണ്ടല് മണ്ഡലം പ്രസിഡണ്ട് ധനേഷ് ചുള്ളിക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് യാത്രയയപ്പ് നല്കി. ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട്എം.എം. ഷംസുദ്ദീന്,
മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട്പി.കെ ശരത്,മണ്ഡലം കമ്മിറ്റി ജനറല് സെക്രട്ടറിവി.എ. ഷാജഹാന്,,യൂത്ത് കോണ്ഗ്രസ് ചൂണ്ടല് മണ്ഡലം പ്രസിഡണ്ട്നജീബ, ജയ്സണ് മഴുവഞ്ചേരി എന്നിവര്ക്കാണ് കേച്ചേരി സെന്ററില് വെച്ച് യാത്രയയപ്പ് നല്കിയത് .സമ്മേളനം കെ.പി.സി.സി. സെക്രട്ടറി സി.സി.ശ്രീകുമാര് ഉത്ഘാടനം ചെയ്തു.ഡി.സി.സി. സെക്രട്ടറി. എ.ടി.സ്റ്റീഫന് മാസ്റ്റര്,ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡണ്ട് സി.ജെ.സ്റ്റാന്ലി, ആന്റോ പോള്,എ.എം.ജമാല്, ഐ.വേണുഗോപാല് എന്നിവര് സംസാരിച്ചു.



