30.5 C
Kunnamkulam
Wednesday, October 14, 2026
Home Bureaus Perumpilavu ബാബു എം പാലിശ്ശേരിയുടെ ചരമവാര്‍ഷികദിനാചരണം നടത്തി കടവല്ലൂര്‍ സി.പി.ഐ.എം

ബാബു എം പാലിശ്ശേരിയുടെ ചരമവാര്‍ഷികദിനാചരണം നടത്തി കടവല്ലൂര്‍ സി.പി.ഐ.എം

32

സി. പി. ഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.എല്‍.എയുമായിരുന്ന ബാബു എം പാലിശ്ശേരിയുടെ ഒന്നാം. ചരമവാര്‍ഷികദിനാചരണം സംഘടിപ്പിച്ചു. . പാലിശേരിയുടെ ജന്മസ്ഥലമായ കൊരട്ടിക്കരയില്‍ സി.പി.ഐ.എം കടവല്ലൂര്‍ നോര്‍ത്ത് ലേക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ബാലാജി പതാക ഉയര്‍ത്തി പ്രഭാതഭേരി മുഴക്കി പാലിശേരിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന അനുസ്മരണ യോഗത്തിന് സി.പി.ഐ.എം കുന്നംകളം ഏരിയ സെക്രട്ടറി കെ. കൊച്ചനിയന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറ്റ് മെമ്പര്‍ ടി.കെ വാസു മുഖ്യ പ്രഭാഷണം നടത്തി. യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീപ്രവര്‍ത്തനമാരംഭിച്ച പാലിശ്ശേരി യുവജന പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും കടവല്ലൂര്‍ പഞ്ചായത്തില്‍ സി.പി.ഐ.എം പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിലും മികച്ച സംഘടകനും, എം.എല്‍.എ എന്ന നിലയില്‍ മികച്ച ഭരണ നേതൃത്ത്വത്തിനും ഉടമയായിരുന്നു അദ്ദേഹമെന്ന് ടി.കെ വാസു അനുസ്മരിച്ചു. സമ്മേളനത്തില്‍. ജില്ലാ കമ്മിറ്റിയംഗം എം.എന്‍ സത്യന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.എന്‍ മുരളീരന്‍ ,
പി.ജി ജയപ്രകാശ്, പി.ബി അനൂപ്, സി.ജി രഘുനാഥ്, പത്മം വേണുഗോപാല്‍, കെ.ബി ജയന്‍, കെ.ബി ഷിബു എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!