ബസ് സര്വീസുകളില്ലാത്ത പ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാനും ഗ്രാമീണ മേഖലകളില് പൊതുഗതാഗത സൗകര്യം ഉറപ്പാക്കാനുമായി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഗ്രാമവണ്ടിയുടെ ട്രയല് സര്വീസ് നടത്തി. വെളിയംകോട് മുതല് ചെറവല്ലൂര് വരെയായിരുന്നു ട്രയല് സര്വീസ്. പൊന്നാനി എം.എല്.എ കെ. പി. നൗഷാദ് അലിയുടെ ശ്രമഫലമായാണ് ഗ്രാമവണ്ടി പദ്ധതി യാഥാര്ഥ്യമാകുന്നത്. ഗ്രാമീണ മേഖലകളിലെ ഗതാഗതപ്രശ്നങ്ങള്ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്നോട്ടുവെച്ച ആശയത്തിന് പഞ്ചായത്ത് ഫണ്ട് വകയിരുത്തി പിന്തുണ നല്കുകയായിരുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് പൊതുഗതാഗത സൗകര്യം വ്യാപിപ്പിക്കുന്നതിലൂടെ നാട്ടുകാരുടെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ ഭാഗമായി നവംബര് ഒന്നുമുതല് പെരുമ്പടപ്പ് വെളിയങ്കോട് എടക്കഴിയൂര് വഴിയും പാലപ്പെട്ടി പുത്തന് പള്ളി വഴിയും സര്വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഗ്രാമീണ ജനതയുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പഞ്ചായത്തിന്റെ സുപ്രധാന ചുവടുവെപ്പായാണ് ഗ്രാമവണ്ടി പദ്ധതിയെ കാണുന്നത്.



