അക്കിക്കാവ് റോയല് എഞ്ചിനീയറിംഗ് കോളേജിന് സമീപം കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര് പിടികൂടി പോലീസില് ഏല്പ്പിച്ചു.വാഹനത്തില് ഉണ്ടായിരുന്നവര് ഓടി രക്ഷപ്പെട്ടു.ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഈ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണ്. ഇതിന് തുടര്ന്ന് നാട്ടുകാര് നടത്തിയ നിരീക്ഷണത്തിലാണ് വാഹനം പിടികൂടിയത്. വാഹനത്തില് ഉണ്ടായിരുന്ന കാപ്പാ കേസ് പ്രതി ഉള്പ്പെടെയുള്ള ഗുണ്ടകള് വടിവാള് ഉള്പ്പെടെയുള്ള മാരകായുധങ്ങള് ഉപയോഗിച്ച് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന് ശ്രമിച്ചതായി പരാതിയുണ്ട്. പോലീസ് എത്തിയപ്പോള് ഇവര് ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് പറയുന്നു.ഇതിനെതിരെ എരുമപ്പെട്ടി പോലീസില് നാട്ടുകാര് പരാതി നല്കിയിട്ടുണ്ട്.



