25.3 C
Kunnamkulam
Friday, October 16, 2026
Home Bureaus Punnayurkulam ആസാദ് ഫൗണ്ടേഷന്‍ നൂറാമത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശനിയാഴ്ച ആല്‍ത്തറ ഗ്രീന്‍ ലാന്‍ഡ് ഓഡിറ്റോറിയത്തില്‍

ആസാദ് ഫൗണ്ടേഷന്‍ നൂറാമത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശനിയാഴ്ച ആല്‍ത്തറ ഗ്രീന്‍ ലാന്‍ഡ് ഓഡിറ്റോറിയത്തില്‍

29

ആസാദ് ഫൗണ്ടേഷന്റെ നൂറാമത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശനിയാഴ്ച ആല്‍ത്തറ പുഴിക്കള ഗ്രീന്‍ ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച കാലത്ത് 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ പൊന്നാനി എം.എല്‍.എ.-കെ.പി. നൗഷാദ്അലി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആസാദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സലീല്‍ അറക്കല്‍ അധ്യക്ഷനാകും. തൃശ്ശൂര്‍ ഡെപ്യൂട്ടി മേയര്‍ എ.പ്രസാദ് മുഖ്യാതിഥിയായി പങ്കെടുക്കും. എ.സി.പി. സുരേന്ദ്രന്‍ മങ്ങാട്, മെഡിക്കല്‍ കോളേജ് എച്ച്.എം.സി. മെമ്പര്‍ രാജേന്ദ്രന്‍ അരങ്ങത്ത്, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സന്‍ തളികശ്ശേരി, ഡോക്ടര്‍.രാജേഷ് കൃഷ്ണന്‍, അബ്ദുല്‍ റസാഖ് അറക്കല്‍, ആയൂര്‍വേദ ഡോക്ടര്‍ കെ എസ് അജിത്ത് തുടങ്ങീ ജന പ്രതിനിധികളും രാഷ്ട്രിയ സാമൂഹിക നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച നൂറോളം വിദ്യാര്‍ത്ഥികളെയും പ്രദേശത്തെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നിറസാന്നിധ്യമായ അഞ്ചോളം പാലിയേറ്റീവ് സംഘടനകളെയും ആദരിക്കുമെന്ന് ഭാരവാഹികളായ ആസാദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സലീല്‍ അറക്കല്‍, വൈസ് ചെയര്‍മാന്‍ പി രാജന്‍, കോഡിനേറ്റര്‍ അഷറഫ് മേലെപ്പുര, മഹിള കോഡിനേറ്റര്‍ റജീന അസീസ് , തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പില്‍ പങ്കെടുക്കാനഗ്രഹിക്കുന്നവര്‍ 8547544888, 9745660657 രജിസ്‌ട്രേഷനായി വിളിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!