29.2 C
Kunnamkulam
Saturday, October 17, 2026
Home Bureaus Kunnamkulam ചിറളയം മേലങ്ങാടിയില്‍ റോഡില്‍ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം

ചിറളയം മേലങ്ങാടിയില്‍ റോഡില്‍ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം

25

ചിറളയം മേലങ്ങാടിയില്‍ പള്ളിക്ക് സമീപം മാസങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് റോഡില്‍ വാഴ നട്ട് നാട്ടുകാര്‍. റോഡിലെ കുഴിയില്‍ വാഹനം ചാടി അപകടമുണ്ടായതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കുഴിയില്‍ ചാടിയാല്‍ സമീപത്തെ വീടുകള്‍ക്കുള്ളിലേക്കും ചളി വെള്ളം തെറിച്ചു വീഴുന്നുണ്ട് റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഒരു പ്രദേശത്തെ നാട്ടുകാര്‍ മുഴുവന്‍ ദുരിതത്തില്‍ ആയിരിക്കുകയാണ്.കഴിഞ്ഞ ദിവസം വൈകിട്ട് ഈ വഴി യാത്ര ചെയ്യുകയായിരുന്ന പുതുശ്ശേരി സ്വദേശിനി രൂപശ്രീ (23) സഞ്ചരിച്ച വാഹനം റോഡിലെ കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് രൂപശ്രീയും ഒപ്പമുണ്ടായിരുന്ന കുഞ്ഞും റോഡില്‍ മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ രൂപശ്രീക്ക് ഗുരുതരമായി പരിക്കേറ്റു.മാസങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വാര്‍ഡ് കൗണ്‍സിലര്‍ ജിഷയെ സമീപിച്ചിട്ടും ഇടപെടാന്‍ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടമുണ്ടായതിനെ തുടര്‍ന്ന് വീണ്ടും കൗണ്‍സിലറുമായി ബന്ധപ്പെട്ടപ്പോള്‍, റോഡിലൂടെ പോകുമ്പോള്‍ കുഴി ഉണ്ടാകുമെന്നും ശ്രദ്ധിച്ച് വാഹനം ഓടിക്കണമെന്ന മറുപടിയാണ് ലഭിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട കൗണ്‍സിലറുടെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.ചിറളയം പള്ളിപ്പെരുന്നാള്‍ അടുത്തിരിക്കെ റോഡിലെ കുഴികള്‍ അടയ്ക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വരും ദിവസങ്ങളിലും റോഡ് നന്നാക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.

 

 

ADVERTISEMENT
error: Content is protected !!