31.3 C
Kunnamkulam
Sunday, October 18, 2026
Home Bureaus Kechery കൈപ്പറമ്പില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സ് ഇടിച്ച് അതിഥി തൊഴിലാളി മരിച്ചു

കൈപ്പറമ്പില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സ് ഇടിച്ച് അതിഥി തൊഴിലാളി മരിച്ചു

4
കൈപ്പറമ്പില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സ് ഇടിച്ച് അതിഥി തൊഴിലാളി മരിച്ചു.കൈപ്പറമ്പില്‍ താമസിക്കുന്ന ആസാം സ്വദേശി ഹാഫികുള്‍ ഇസ്ലാമാണ്(36) മരിച്ചത്.കൈപ്പറമ്പ് പെട്രോള്‍ പമ്പിന് സമീപം ശനിയാഴ്ച വൈകിട്ട് 7 മണിയോടെ റോഡ് മുറിച്ച് കടക്കുന്നതിനാടെയാണ് ഹാഫികുള്‍ ഇസ്ലാം(36)നെ ബസിടിച്ചത്. ബസിനടിയിലേക്ക് വീണ ഹാഫികുള്‍ ഇസ്ലാമിന്റെ ശരീരത്തിലുടെ ചക്രം കയറിയിറങ്ങി. ചക്രത്തിനടിയില്‍പ്പെട്ട ഇയാളെ ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. പേരാമംഗലം പോലീസും, ഹൈവേ പോലീസും നാട്ടുക്കാരും ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തിനൊടുവില്‍ കേച്ചേരി ആകട്‌സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ADVERTISEMENT
error: Content is protected !!