കാട്ടകാമ്പാല്‍ പഞ്ചായത്ത് ഭിന്നശേഷി കലാ മേള നടത്തി. പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വര്‍ണ്ണ ചിറകുകള്‍ എന്ന പേരില്‍ മേള സംഘടിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡണ്ട് കെ.ജയശങ്കര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് മിനി ഐപ്പ് അദ്ധ്യക്ഷ വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം എം.വി പ്രശാന്തന്‍ മാസ്റ്റര്‍ വിശിഷ്ടാഥിതിയായി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം .പി രാജന്‍, കെ.എം റസാക്ക്, ഷൈലജ അരുണ്‍ദാസ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാ സജിത്ത്, വിജയ ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.തുടര്‍ന്നു നടന്ന കലാപരിടികള്‍ക്ക് ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ പി.വി ശോഭ, വിവിധ അങ്കണവാടി അദ്ധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.



