കൊലപാതക ശ്രമക്കേസിലെ രണ്ടാം പ്രതിയും വടക്കേക്കാട് പോലീസ് സ്റ്റേഷന് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമായ പുന്നയൂര്‍ വെട്ടിപ്പുഴ സ്വദേശി പൊന്തയില്‍ സുബിന് എന്ന അബോക്കയെ (32) ബംഗളൂരുവില്‍ നിന്ന് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.2026 ജൂലൈ 8ന് രാത്രി ആല്‍ത്തറയിലെ ബാറിന്റെ മുറ്റത്ത് വെച്ച് വടക്കേക്കാട് മുരിയന്തടം കോതോട്ട് വിഷ്ണു യാദവിനെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് സുബിന്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ ചെന്നൈയിലും ബംഗളൂരുവിലും വേഷം മാറി മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെയാണ് കഴിഞ്ഞിരുന്നതെന്ന് പോലീസ് അറിയിച്ചു.ഗുരുവായൂര്‍ എ.സി.പി എം. സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ചാവക്കാട് സി.ഐ എം.കെ. രമേഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കാപ്പ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള സുബിനെതിരെ വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ മാത്രം 25ഓളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.കുന്നംകുളം ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി വരും ദിവസങ്ങളില്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്.എച്ച്.ഒ ശരത് സോമന് അറിയിച്ചു.കേസിലെ ഒന്നാം പ്രതിയായ പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ മുണ്ടാറയില്‍ മുഹമ്മദ് ഷിഫാനെ സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുബിനെ കൂടി പിടികൂടിയതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി.
വടക്കേക്കാട് എസ്.എച്ച്.ഒ ശരത് സോമന്, എസ്.ഐ ബിന്ദു രാജ്, സി.പി.ഒമാരായ ബൈജു, ജിതിന്, പ്രദീപ്, ലാല്‍ ബഹദൂര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



