30.9 C
Kunnamkulam
Monday, October 19, 2026
Home Bureaus Perumpilavu ഭക്ഷണം പങ്കുവെക്കലിന്റെ സന്ദേശം പകര്‍ന്ന് ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കളിലെ ഭക്ഷ്യമേള

ഭക്ഷണം പങ്കുവെക്കലിന്റെ സന്ദേശം പകര്‍ന്ന് ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കളിലെ ഭക്ഷ്യമേള

5

ഭക്ഷണത്തിന്റെ പങ്കുവെക്കലിന്റെ സന്ദേശം പകര്‍ന്ന് ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലോക ഭക്ഷ്യദിനം വേറിട്ട അനുഭവമാക്കി. വീട്ടില്‍ തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണം സഹപാഠികള്‍ക്കായി പങ്കുവെച്ചാണ് വിദ്യാര്‍ഥികള്‍ ദിനാചരണം നടത്തിയത.്ജൂനിയര്‍ റെഡ് ക്രോസിന്റെയും കണ്‍സ്യൂമര്‍ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നൂറോളം വ്യത്യസ്ത ഭക്ഷ്യവിഭവങ്ങളാണ് കുട്ടികള്‍ ഒരുക്കിയത്.
വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന ഫ്രൂട്ട് സാലഡും മറ്റ് വിഭവങ്ങളും സ്‌കൂളിലെ സഹപാഠികള്‍ക്ക് വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാജി ബിന്‍ ഹൈദറും പ്രധാനാധ്യാപിക ഷീന പി. ശങ്കറും ചേര്‍ന്ന് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ സന്ദേശം എന്നിവ കുട്ടികളിലെത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

 

ADVERTISEMENT
error: Content is protected !!