ദീര്‍ഘകാലം പുന്നയൂര്‍ക്കുളം കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആയിരുന്ന എ വൈ കുഞ്ഞുമൊയ്തു സാഹിബിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ഇന്ദിരാഭവന് അണ്ടത്തോടിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി സി എ ഗോപപ്രതാപന് അനുസ്മരണ സദസ്സ് ഉത്ഘാടനം ചെയ്തു.ഇന്ദിരാഭവന് പ്രസിഡന്റ് ഷാഹിദ് കൊപ്പര അധ്യക്ഷതവഹിച്ചു.പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന് തളികശ്ശേരി മുഖ്യാതിഥിയായി.വടക്കേക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്‍ ആര് ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പുന്നയൂര്‍ക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അബൂബക്കര്‍ കുന്നം കാട്ടയില്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ അബു മാലിക്കുളം, സലീല്‍ അറക്കല്‍, മുസ്ലിം ലീഗ് നേതാക്കള്‍, കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുഞ്ഞിമൊയ്ദു സാഹിബിന്റെ മക്കളായ ചമ്മന്നൂര്‍ മഹല്ല് പ്രസിഡന്റ് അറക്കല്‍ ഗഫൂര്‍, ഹാറൂന്‍ എന്നിവര്‍ പങ്കെടുത്തു. വ്വന്നൂര് സെന്റ്. ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ 124ാം ഓര്‍മ്മ പെരുന്നാളിന് കൊടിയേറി.
Home Bureaus Punnayurkulam എ വൈ കുഞ്ഞുമൊയ്തു സാഹിബിന്റെ ഒന്നാം ചരമ വാര്‍ഷിക ദിന അനുസ്മരണ യോഗം നടന്നു



