30.7 C
Kunnamkulam
Wednesday, October 21, 2026
Home Bureaus Kunnamkulam കുന്നംകുളം ചിറളയം പളളി പെരുന്നാള്‍; ദീപാലംകൃത പന്തലിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു

കുന്നംകുളം ചിറളയം പളളി പെരുന്നാള്‍; ദീപാലംകൃത പന്തലിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു

30

കുന്നംകുളം ചിറളയം സെന്റ് ലാസറസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഈ വര്‍ഷത്തെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് തയ്യാറാക്കിയ ദീപാലംകൃത പന്തലിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ചൊവ്വാഴ്ച രാത്രി 7 മണിക്ക് വികാരി ഫാ. വി.എം. സാമുവേല്‍ നിര്‍വ്വഹിച്ചു.ഒക്ടോബര്‍ 21, 22 ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് പള്ളിയുടെ പ്രധാന പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.തിങ്കളാഴ്ച മുതല്‍ പെരുന്നാള്‍ ദിനം വരെ ദിവസവും രാവിലെ വിവിധ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പ്രഭാത നമസ്‌കാരവും അഞ്ചിന്‍മേല്‍ കുര്‍ബാനയും നടക്കുന്നുണ്ട്. കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.ഇന്ന് വൈകീട്ട് 6 മണിക്ക് ബാവയുടെ തിരുച്ചിത്രം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും തുടര്‍ന്ന് സന്ധ്യാ നമസ്‌കാരം, പ്രദക്ഷിണം, ആശിര്‍വാദം, ശ്ലൈഹീക വാഴ്‌വ് എന്നിവയും നടക്കും.പ്രധാന പെരുന്നാള്‍ ദിനമായ നാളെ രാവിലെ ഇടവക മെത്രാപ്പോലീത്താ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിന്‍മേല്‍ കുര്‍ബാന, ധൂപപ്രാര്‍ത്ഥന, അവാര്‍ഡ് വിതരണം, കൈമുത്ത് എന്നിവ ഉണ്ടായിരിക്കും. ഉച്ചതിരിഞ്ഞ് 4.30 ന് കൊടിയും സ്ലീബായും ഇറക്കല്‍, ആശിര്‍വാദം, തുടര്‍ന്ന് സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും.വികാരി ഫാ. വി.എം. സാമുവേല്‍, ട്രസ്റ്റി കെ.വി. റജി, സെക്രട്ടറി ബിജു മാത്യു, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.

 

 

ADVERTISEMENT
error: Content is protected !!