29.3 C
Kunnamkulam
Wednesday, October 21, 2026
Home Bureaus Kechery അരിയന്നൂര്‍ ശ്രീ ഹരികന്യക ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനം

അരിയന്നൂര്‍ ശ്രീ ഹരികന്യക ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനം

9

അരിയന്നൂര്‍ ശ്രീ ഹരികന്യക ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാപരിപാടികള്‍ക്ക് സമപാനമായി. പാറമേക്കാവ് അഭിഷേക്,മുണ്ടുര്‍ വിഷ്ണു എന്നിവരുടെ ഡബിള്‍ തായമ്പകയും ഗുരുവായൂര്‍ ശ്യാമളന്‍, അരിയന്നൂര്‍ സനില്‍, ഗുരുവായൂര്‍ അജയന്‍ എന്നിവരുടെ തായമ്പകയും നടന്നു.രാവിലെ പെരുമ്പളം യദുവിന്റെ നേതൃത്വത്തില്‍ പാഞ്ചാരിമേളതിന്റെഅകമ്പടിയില്‍ ശിവേലി നടന്നു.
ക്ഷേത്ര പൂജകള്‍ക്കു ശേഷം, പൂജ വെച്ച പുസ്തകങ്ങളുടെ വിതരണം രാവിലെ 9.30ന് ആരംഭിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍, ശേഷാദ്രി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസര്‍ അഖില്‍ നന്ദകുമാര്‍, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് റെനീഷ് രാഗേഷ്, സെക്രട്ടറി സി.നാരായണന്‍ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അഷ്ടപദി സംഗീതാര്‍ച്ചന, പുല്ലാങ്കുല്‍ സംഗീതാര്‍ച്ചന, ഭജന്‍സന്ധ്യ, തായമ്പക, സംഗീതാര്‍ച്ചന, നൃത്തനൃത്യങ്ങള്‍ ഡബിള്‍ തായമ്പക,വിശേഷാല്‍ കേളി തുടങ്ങിയവ കലാപരിപാടികളാണ് നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ദിവസവും വൈകിട്ട് 6.30 ന് ക്ഷേത്രാങ്കണത്തില്‍ അരങ്ങേറിയത്.

 

ADVERTISEMENT
error: Content is protected !!