25.6 C
Kunnamkulam
Thursday, October 22, 2026
Home Bureaus Kechery കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യഴേസ് ഇടവകയില്‍ 1,500 വിശുദ്ധന്മാരുടെ തിരുശേഷിപ്പ് പ്രദര്‍ശനം നടത്തും

കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യഴേസ് ഇടവകയില്‍ 1,500 വിശുദ്ധന്മാരുടെ തിരുശേഷിപ്പ് പ്രദര്‍ശനം നടത്തും

35

1,500 വിശുദ്ധന്മാരുടെ തിരുശേഷിപ്പ് പ്രദര്‍ശനം.കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യഴേസ് ഇടവകയില്‍ ഡീക്കന്‍ സോജിന്‍ ഇമ്മട്ടിയുടെ തിരുപ്പട്ട സ്വീകരണത്തോടനുബന്ധിച്ച് 1,500 വിശുദ്ധന്മാരുടെ തിരുശേഷിപ്പ് പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഗൈഡ്‌സ് ഓഫ് ഹോളിനസ്: ദി സെയിന്റ് എക്‌സ്‌പോ-2026’എന്ന പേരില്‍ നടത്തുന്ന പ്രദര്‍ശനം ഇടവകയിലെ  മീഡിയ ടീമായ സാന്‍ഫ്രാവിഷനും ജീസസ് യൂത്തും സംയുക്തമായാണ് ഒരുക്കുന്നത്.2026 ഒക്ടോബര്‍ 24, 25 തീയതികളില്‍ കൂനംമൂച്ചി സെന്റ് ജോസഫ് പാരിഷ് ഹാളിലാണ് പ്രദര്‍ശനം നടക്കുക. രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെയാണ് പ്രദര്‍ശന സമയം.വിശ്വാസികള്‍ക്കും പൊതുജനങ്ങള്‍ക്കും വിശുദ്ധരുടെ ജീവിതത്തെയും വിശ്വാസസാക്ഷ്യത്തെയും തിരുശേഷിപ്പുകളുടെ പ്രാധാന്യത്തെയും അടുത്തറിയാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം ഒരുക്കുന്നത്. ഇടവക വികാരി ഫാ. ജെയ്‌സന്‍ മാറോക്കി, കൈക്കാരന്‍ റെജി കുരിയാക്കോസ്, തിരുപ്പട്ട സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സാബു, കേന്ദ്രസമിതി കണ്‍വീനര്‍ എ. ജെ. ജോണ്‍സണ്‍, സംഘടനാ ഏകോപന സമിതി കണ്‍വീനര്‍ ജിന്റോ ജോണ്‍സണ്‍ എന്നിവരും സാന്‍ഫ്രാവിഷന്‍ മീഡിയ ടീം അംഗങ്ങളും ജീസസ് യൂത്ത് അംഗങ്ങളും പ്രദര്‍ശനത്തിന് നേതൃത്വം നല്‍കും.

 

ADVERTISEMENT
error: Content is protected !!