നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ഇലട്രിക് പോസ്റ്റിലിടിച്ച് വീട്ടുമതില്‍ തകര്‍ത്തു. മറ്റം ഓന്നപ്പാറയില് കല്ലായില്‍ കുടുംബ ക്ഷേത്രത്തിന് മുന്നിലാണ് അപകടം സംഭവിച്ചത്. കാര്‍ യാത്രികനായ പാറയ്ക്കാട് സ്വദേശി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 12.50 ഓടെയായിരുന്നു അപകടം. കേച്ചേരി ഭാഗത്ത് നിന്ന് പറയ്ക്കാടുള്ള വീട്ടിലേക്കുള്ള യാത്ര മദ്ധ്യേയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. കാറിന്ന് കുറുകെ ഓടിയ നായയെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട, കാര്‍ ഇലട്രിക് പോസ്റ്റിലിടിച്ച് തിരിഞ്ഞ് കല്ലായില്‍ ജിനദേവന്റെ വീട്ടുമതില്‍ തകര്‍ക്കുകയായിരുന്നു. ഇലടിക് പോസ്റ്റ് തകര്‍ന്നതിനെ തുടര്‍ന്ന് കെ എസ് ഇ ബി അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ഗുരുവായൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.



