ബൈക്കില്‍ മകളുമൊത്ത് യാത്ര ചെയ്യുന്നതിനിടയില്‍ കാര്‍ ഇടിച്ച് പിതാവിന് ദാരുണാന്ത്യം. അയ്യന്തോള്‍ ചുങ്കത്തിന് സമീപം വെച്ചുണ്ടായ അപകടത്തിലാണ് മണലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തിണ്ടാറ്റ് റോഡില്‍ ഒലക്കേങ്കില്‍ ദേവസ്സിയുടെയും ഗ്രേസിയുടെയും മകന്‍ സ്റ്റീഫന്(49) മരണം സംഭവിച്ചത്.ഞായറാഴ്ച്ച വൈകീട്ടായിരുന്നു അപകടം.പുതിയ വസ്ത്രം വാങ്ങി നല്‍കാനായി മകളെയും കൂട്ടി കാഞ്ഞാണിയില്‍ നിന്ന് തൃശൂരിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാര്‍, ബൈക്കില്‍ ഇടിയ്ക്കുകയായിരുന്നു. ബൈക്കിലിടിച്ചകാര്‍ നിറുത്താതെ മുന്നൂറ് മീറ്ററോളം സ്റ്റീഫനെ വലിച്ചിഴച്ച് കൊണ്ട് പോയാണ് നിന്നത്. പിറകെ വന്ന വാഹനത്തിലുള്ളവര്‍ ബഹളം വെച്ചാണ് കാര്‍ നിറുത്തിയത്. ഉടന്‍ തന്നെ സ്റ്റീഫനെയും മകറളയും ആശുപത്രിയിലെത്തിച്ചെങ്കിലും, സ്റ്റീഫന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ മകള്‍ സാനിയയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച്ച മണലൂര്‍ സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ച് സെമിത്തേരിയില്‍ സ്റ്റീഫന്റെ മൃതദ്ദേഹം സംസ്‌ക്കരിക്കും.ലൈജി ഭാര്യയും,സാനിയ,ഷാല്‍മിയ,ഷിയ എന്നിവര്‍ മക്കളുമാണ്.



