എം.ജി. യൂണിവേഴ്സിറ്റി ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ നാലാം റാങ്ക് നേടിയ കരിക്കാട് കുട്ടപ്ലാക്കല്‍ വീട്ടില്‍ അബ്ദുള്‍ നാസറിന്റെ മകന്‍ മുഹമ്മദ് ദില്‍ഷാദിനെ കടവല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു.കടവല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുമോദന സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.ടി. അജയ് മോഹന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. ദേവദാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റുമാരായ പി.എ. റസാഖ്, മനീഷ് എം.എം., അബ്ദുറഹ്‌മാന്‍ പടിഞ്ഞാക്കര, ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ എം.എം. അബ്ദുള്‍, സി.കെ. സുലൈമാന്‍, മണ്ഡലം സെക്രട്ടറിമാരായ സുബ്രഹ്‌മണ്യന്‍ വലിയവളപ്പില്‍, ബക്കര്‍ പുത്തന്‍കുളം, ഷെരീഫ് മുള്ളത്തുവളപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Home Bureaus Perumpilavu എം.ജി. യൂണിവേഴ്സിറ്റി ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ നാലാം റാങ്ക് നേടിയ മുഹമ്മദ് ദില്‍ഷാദിനെ ആദരിച്ചു



