സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കാന്‍ സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍. ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുടമകള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് വ്യവസായം കടുത്ത നഷ്ടത്തിലാണെന്നാണ് ബസുടമകളുടെ പരാതി. വിഷയത്തില്‍ മുഖ്യമന്ത്രിയെ അടക്കം നേരിട്ടുകണ്ടിട്ടും അനുകൂല നിലപാടുണ്ടായില്ലെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് നിരാഹാര സമരത്തിലേക്ക് കടക്കുന്നത്.മിനിമം ചാര്‍ജ് 20 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കുക, പ്രിയദര്‍ശിനി കാരണം ദുരിതം അനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക തുടങ്ങിയവയാണ് ബസുടമകളുടെ ആവശ്യം.വിഷയത്തില്‍ നേരത്തേ ബസുടമകള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരസമരം ആരംഭിക്കുന്നത്. പരിഹാരമുണ്ടായില്ലെങ്കില്‍ നവംബര്‍ ആദ്യവാരം മുതല്‍ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്നും ബസുടമകള്‍ പറഞ്ഞിരുന്നു.



