31.8 C
Kunnamkulam
Monday, October 26, 2026
Home CCTV Desk കോട്ടോല്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയിലെ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാളും സ്ഥാപിത പെരുന്നാളിനും കൊടികയറ്റി

കോട്ടോല്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയിലെ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാളും സ്ഥാപിത പെരുന്നാളിനും കൊടികയറ്റി

12

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ കോട്ടോല്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയിലെ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാളും ഇടവകയുടെ 41 ആം സ്ഥാപിത പെരുന്നാളിനും കൊടികയറ്റി. ഞായറാഴ്ച പ്രഭാത നമസ്‌ക്കാരത്തിനും വിശുദ്ധ കുര്‍ബാനക്കും ശേഷം വികാരി ഫാ. സൈമണ്‍ വാഴപ്പിള്ളി കൊടിയേറ്റം നടത്തി. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് പള്ളിയിലെ പ്രധാന പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിക്കും. ബുധനാഴ്ച വൈകീട്ട് സന്ധ്യാനമസ്‌കാരം, പ്രദക്ഷിണം, ശ്ലൈഹീക വാഴ് വ്, നേര്‍ച്ച വിതരണം എന്നിവക്ക് ശേഷം വിവിധ പെരുന്നാള്‍ എഴുന്നള്ളിപ്പുകള്‍ നടക്കും. വ്യാഴാഴ്ച രാവിലെ പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന, ഉച്ചക്ക് ശേഷം വിവിധ പെരുന്നാള്‍ ആഘോഷങ്ങളുടെ എഴുന്നള്ളിപ്പ്, വൈകിട്ട് കൊടിയും സ്ലീബായും, ആശീര്‍വാദം, പൊതുസദ്യ എന്നിവയുണ്ടാകും. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. സൈമണ്‍ വാഴപ്പിള്ളി, ട്രസ്റ്റി സി.കെ. ഷിജു, സെക്രട്ടറി അഭിലാഷ് പി. സൈമണ്‍ എന്നിവരടങ്ങുന്ന കമ്മറ്റി നേതൃത്വം നല്‍കും.

 

ADVERTISEMENT
error: Content is protected !!