ചൊവ്വന്നൂര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 124-ാം ഓര്‍മ്മ പെരുന്നാളിന് കൊടിയേറി. കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്താ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം കൊടിയേറ്റം നിര്‍വ്വഹിച്ചു. നവംബര്‍ 1-ാം തിയ്യതി ഞായര്‍ വൈകീട്ട് 7 മണിക്ക് സന്ധ്യാനമസ്കാരം, പള്ളിക്കു ചുറ്റും പ്രദക്ഷണം, ആശിര്‍വാദം. തുടര്‍ന്ന് ദേശകാരുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ എന്നിവ നടക്കും. 2-ാം തിയതി തിങ്കളാഴ്ച രാവിലെ 9:00ന് വി മൂന്നിന്മേല് കുര്‍ബാന. വൈകീട്ട് 4:30നു പെരുനാള് ആഘോഷകമ്മറ്റികളുടെ സമാപനവും തുടര്‍ന്ന് അങ്ങാടി ചുറ്റി കൊടിയും സ്ലീബായും, ആശിര്‍വാദം, പൊതുസദ്യ എന്നിവയും ഉണ്ടാകുമെന്ന് വികാരി ഫാ. എഡ് വി സി. എം , കൈസ്ഥാനി എം. സി. റീഗന്, സെക്രട്ടറി സി. സി. വില്സന് എന്നിവര്‍ അറിയിച്ചു.



