കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡിലെ ചില്ലി ഫ്‌ളവേഴ്‌സ് ഹോട്ടലില്‍ മോഷണം. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന ഏകദേശം 3,000 രൂപയാണ് മോഷ്ടാവ് കവര്‍ന്നത്.സ്ഥാപനത്തിന്റെ ഷട്ടര്‍ തുറക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ച് ഹോട്ടലിന്റെ ഗ്ലാസ് ഡോര്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്.കഴിഞ്ഞ ശനിയാഴ്ച സമീപത്തെ ഐസ് സ്‌കൂപ്പ് സ്ഥാപനത്തിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. സംഭവത്തില്‍ സ്ഥാപന ഉടമ കുന്നംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.



