28.5 C
Kunnamkulam
Wednesday, October 28, 2026
Home Bureaus Kechery ബാലസംഘം തൃശൂര്‍ ജില്ല സമ്മേളനം ഒക്ടോബര്‍ 31,നവംബര്‍ 1 ദിവസങ്ങളില്‍

ബാലസംഘം തൃശൂര്‍ ജില്ല സമ്മേളനം ഒക്ടോബര്‍ 31,നവംബര്‍ 1 ദിവസങ്ങളില്‍

6

ബാലസംഘം തൃശൂര്‍ ജില്ല സമ്മേളനം ഒക്ടോബര്‍ 31 നവംബര്‍ 1 എന്നി ദിവസങ്ങളില്‍ അരിമ്പൂരില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.31 ന് രാവിലെ 9 30 ന് അരിമ്പൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സജ്ജമാക്കുന്ന അഭിഷേക് നഗറില്‍ പ്രതിനിധി സമ്മേളനം നടക്കും.ബാലസംഘം മുന്‍ സംസ്ഥാന പ്രസിഡണ്ടും തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ മേയറുമായിരുന്ന ആര്യ രാജേന്ദ്രന്‍, പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.ജില്ലയിലെ 17 ഏരിയകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.നവംബര്‍ 1ന് വൈകീട്ട് 4 ന് കെ കെ രഘുനാഥന്‍ മാസ്റ്റര്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം പ്രൊഫ.സി. രവീന്ദ്രനാഥ്
എം എല്‍ എ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ 5 ഏരിയകളില്‍ നിന്ന് 5,000 ബാലസംഘം കൂട്ടുക്കാര്‍ അണിനിരക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്രയും നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.സംഘാടക സമിതി ചെയര്‍മാന്‍ പി എ രമേശന്‍, കണ്‍വീനര്‍ എം വി ഷാജി, ബാലസംഘം ജില്ല ജോ. സെക്രട്ടറി എം ഫാത്തിമസനം, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ വി എന്‍ സുര്‍ജിത്ത്.എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!