31.6 C
Kunnamkulam
Thursday, October 29, 2026
Home Bureaus Perumpilavu പെരിമ്പിലാവ് കെ.ആര്‍.ഇന്‍ ഹോട്ടലില്‍ കേക്ക് മിക്‌സിംഗ് സെറിമണി നടന്നു

പെരിമ്പിലാവ് കെ.ആര്‍.ഇന്‍ ഹോട്ടലില്‍ കേക്ക് മിക്‌സിംഗ് സെറിമണി നടന്നു

16

പെരിമ്പിലാവ് കെ.ആര്‍.ഇന്‍ ഹോട്ടലില്‍ കേക്ക് മിക്‌സിംഗ് സെറിമണി നടന്നു. ക്രിസ്തുമസ് ആഘോഷങ്ങളുടെ വരവറിയിച്ച് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തുന്ന പരമ്പരാഗതമായ ഒരു ചടങ്ങാണ് കേക്ക് മിക്‌സിംഗ് , വിളവെടുപ്പാഘോഷങ്ങളുടെ ഭാഗമായി പതിനേഴാം നൂറ്റാണ്ടിലാണ് ഇത് തുടങ്ങിയത്. പിന്നീട് ക്രിസ്തുമസ് ഒരുക്കങ്ങളുടെ ഭാഗമായും കേക്ക് മിക്‌സിംഗ് നടത്തി തുടങ്ങി .കേരളത്തില്‍ നക്ഷത്ര ഹോട്ടലുകളിലും വലിയ ബേക്കറികളിലും ഇപ്പോള്‍ കേക്ക് മിക്‌സിംഗ് ഒരു ആഘോഷമായി നടക്കുന്നുണ്ട്. കെ.ആര്‍ ഗ്രൂപ്പ് ഡയറക്ടര്‍ റജിലിന്റെ ആദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഐ.എഫ്.എ ബിസിനസ് ഗ്രൂപ്പ് സ്ഥാപകന്‍ ഫൈസല്‍ ചീരന്‍ , പ്രശസ്ത സിനിമാ കലാ സംവിധായകന്‍ അജയന്‍ ചാലിശേരി, അക്കിക്കാവ് പി.എസ്. എം ദന്തല്‍ കോളേജിലെ ഡോക്ടര്‍ സജിത്ത്, കെ.ആര്‍ ഹോട്ടല്‍ മാനേജര്‍ അരുണ്‍ , സീനിയര്‍ എക്കൗണ്ടന്റ് സേവിയര്‍ എന്നിവര്‍ സെറിമണിക്ക് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നു നടന്ന കേക്ക് മിക്‌സിംഗില്‍ പി.എസ്.എം ദന്തല്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും , വിശിഷ്ടാതിഥികളും ജീവനക്കാരും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!