തൊഴിയൂര്‍ സി.എം.യു.പി സ്‌കൂളിലെ ഭക്ഷ്യമേള, സഭാ മേലധ്യക്ഷന്‍ സിറില്‍ മാര്‍ ബേസേലിയോസ് മെത്രാപോലീത്ത ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗ്ഗീസ് വാഴപ്പിള്ളി, സഭാ സെക്രട്ടറി ബിനോയ് പി മാത്യു, സഭാ വൈദീക ട്രസ്റ്റി ഫാ. തോമസ് കുര്യന്‍, പിടി എ പ്രസിഡണ്ട് ആശാ ഷിബു, പ്രധാന അധ്യാപിക വിജി വില്യംസ്, സ്‌കൂള്‍ ലീഡര്‍ ആരാധ്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.



