പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിയും കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ുമായ കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് വി.വി. ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. പ്രമോദ് പോര്‍ക്കുളം, പ്രൊഫ. എന്‍. രാധാകൃഷ്ണന്, കെ.ബി. തമ്പി മാസ്റ്റര്‍, അനില്‍ദാസ്, കെ. പ്രവീണ്‍കുമാര്‍, കെ. ശൈലജ, അബ്ദുള്ളക്കുട്ടി, അനസ്, അബ്ബാസ് അക്കിക്കാവ് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.മണ്മറഞ്ഞ ധീരനേതാക്കളുടെ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് അനുസ്മരണ ചടങ്ങുകള്‍ക്ക് തുടക്കമായത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുഷാര, പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്, അഡ്വ. രഞ്ജിത്ത്, ഹരികുമാര്‍ പോര്‍ക്കുളം, ബെന്നി പാറമ്പാടം, സുനില്‍ അക്കിക്കാവ്, രാമന്‍കുട്ടി, ഗ്രിഗറി, ശ്രേയ, സുബിന്, ചാര്‍ലി, അശോകന്, സന്തോഷ് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്കി.



