മരത്തംകോട് മേരി മാത പള്ളിയില്‍ ജപമാല മാസാചരണ സമാപനത്തിനോടനുബന്ധിച്ച് സെന്റ്. ഫ്രാന്‍സീസ് സേവിയാര്‍ കുരിശ് പള്ളിയില്‍ നിന്ന് ജപമാല റാലി ആരംഭിച്ച് അങ്ങാടി ചുറ്റി പള്ളിയില്‍ എത്തി. തുടര്‍ന്ന് മരിയന്‍ സന്ദേശവും , സമാപന പ്രാര്‍ത്ഥനക്കും ഫാ. സെല്‍ജോ വെളിയന്നൂര്‍ക്കാരന്‍ നേതൃത്വം നല്കി . നേര്‍ച്ചഭക്ഷണവും ,മരിയന്‍ ഫാന്‍സിഡ്രസ്സ് മല്‍സരവും ഉണ്ടായി. വികാരി ഫാ. ജോഫി ചിറ്റിലപ്പിള്ളി , കൈക്കാരന്മാരായ ഡോക്ടര്‍ . ജോണ്സന് ആളൂര്‍ , തോമസ് ചക്രമാക്കില്‍ , കുടംബകൂട്ടായ്മ പ്രസിണ്ടന്റുമാരായ റഞ്ചി മണ്ടുംപാല്‍ , ജോസ് മണ്ടുംപാല്‍ , ജോസ് ചിറ്റിലപ്പിള്ളി , ഫ്രാന്‍സീസ് വടക്കന്‍ , സുരേഷ് താണിക്കല്‍ , എന്നിവര്‍ നേതൃത്വം നല്കി



