കേരള സര്‍ക്കാരിന്റെ കെ എസ് ആര് ടി സി പ്രീമിയം ബസുകള്‍ക്ക് പരിമിതമായ സ്റ്റോപ്പുകള്‍ മാത്രം അനുവദിച്ചതുമൂലം സാധാരണ യാത്രക്കാര്‍ ദുരിതത്തിലായെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എ. കമറുദ്ദീന്. ഗതാഗത മന്ത്രിയും സര്‍ക്കാരും അടിയന്തരമായി ഇടപെട്ട്, പ്രീമിയം ബസുകള്‍ക്ക് പെരുമ്പിലാവ് ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് എം.എ. കമറുദ്ദീന് ഗതാഗത വകുപ്പ് മന്ത്രിക്ക് പരാതിയും നല്കി . സെക്രട്ടറി എം എച്ച് റഫീഖ് , ട്രഷറര്‍ എന്‍ കെ മൊയ്തീന്, കെ ബി സുരേഷ് ,ഹസീന സലീം എന്നിവര്‍ സംസാരിച്ചു.
Home Bureaus Perumpilavu കെഎസ്ആര്‍ടിസി പ്രീമിയം ബസുകള്‍ക്ക് പരിമിതമായ സ്റ്റോപ്പുകള്‍ മാത്രം അനുവദിച്ചതോടെ ദുരിതത്തിലായി യാത്രക്കാര്‍



