32.2 C
Kunnamkulam
Saturday, October 31, 2026
Home Bureaus Erumapetty കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

24

കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.പന്നിത്തടം സെന്ററില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷറഫുപന്നിത്തടം അധ്യക്ഷനായി. കര്‍ഷക കോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം പ്രസിഡന്റ്  പി.കെ.വിനയകുമാര്‍,ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സലാം വലിയേക്കത്ത്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം.എച്ച്. നൗഷാദ്, മണ്ഡലം സെക്രട്ടറി ബാലകൃഷ്ണന്‍ കടങ്ങോട് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ.എം.സുഭാഷ്, ജാവഹര്‍ ബാലമഞ്ച് മണ്ഡലം പ്രസിഡന്റ് നാസിമ ഷെക്കീര്‍,യൂണിയന്‍ ലീഡര്‍ ഷൈജന്‍,പഞ്ചായത്ത് മെമ്പര്‍മാരായ തോമസ് കടങ്ങോട്, സൈബന്നിസ ഷറഫു എന്നിവര്‍ സന്നിഹിതരായി.ബിജു ആദൂര്‍ സ്വാഗതവും മണ്ഡലം സെക്രട്ടറി വി.എം.ബ്രാഹിം നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!