കുന്നംകുളം മെയിന്‍ റോഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 124-ാമത് ഓര്‍മ്മപെരുന്നാള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ആഘോഷിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പെരുന്നാളാഘോഷം ഞായറാഴ്ച വൈകീട്ട് മുതല്‍ സിസിടിവി പ്രാദേശികം ചാനലില്‍ തത്സമയം സംപ്രേഷണം ചെയ്യും.ഒക്ടോബര്‍ 18ന് കൊടിയേറ്റത്തോടെ പെരുന്നാളിന് തുടക്കമായി. തുടര്‍ന്ന് വിവിധ ദിവസങ്ങളിലായി പ്രഭാത നമസ്‌കാരം, വി.കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, ജീവകാരുണ്യ കിറ്റ് കുപ്പണ്‍ വിതരണം എന്നിവ നടന്നു വരുന്നു. ഞായറാഴ്ച വൈകിട്ട് 6:55ന് ആത്മീയ ഘോഷയാത്രയ്ക്ക് സ്വീകരണവും, തുടര്‍ന്ന് 7 മണിക്ക് സന്ധ്യാ നമസ്‌കാരവും സഭയുടെ അടൂര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയും, സ്ലീബയും, ശ്ലൈഹിക വാഴ്‌വും നടക്കും. പ്രധാന പെരുന്നാള്‍ ദിവസമായ തിങ്കളാഴ്ച രാവിലെ 7:30ന് ഡോ.സഖറിയാസ് മാര്‍ അപ്രേം തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും, അനുസ്മരണയോഗവും, പരുമല തിരുമേനി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും ഉണ്ടാകും. വൈകിട്ട് 5 മണിക്ക് ഭക്തിനിര്‍ഭരമായ പ്രദര്‍ശനവും തുടര്‍ന്നു കൊടിയും സ്ലിബയും ഇറക്കലും, നേര്‍ച്ച വിതരണം എന്നിവയോടെയാണ് പെരുന്നാളിന് തുടക്കമാവുക. ശുശ്രൂഷകള്‍ക്ക് വന്ദ്യവൈദികര്‍ സഹ കാര്‍മ്മികത്വം വഹിക്കും. വികാരി ഫാ. ജോസഫ് ജോര്‍ജ്ജ് ഒ.കെ, കൈക്കാരന്‍ ഉല്ലാസ് വി.ഐ, സെക്രട്ടറി സി.കെ. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി നേതൃത്വം നല്‍കും. മെയിന്‍ റോഡ് പെരുന്നാളാഘോഷം ഞായറാഴ്ച വൈകീട്ട് മുതല്‍ സിസിടിവി പ്രാദേശികം ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.



