31.2 C
Kunnamkulam
Sunday, November 1, 2026
Home Bureaus Kechery കണ്ടാണശ്ശേരി ഗ്രാമീണ വായനശാല – സാംസ്‌കാരിക വേദി പുസ്തക ചര്‍ച്ച നടത്തി

കണ്ടാണശ്ശേരി ഗ്രാമീണ വായനശാല – സാംസ്‌കാരിക വേദി പുസ്തക ചര്‍ച്ച നടത്തി

3

കണ്ടാണശ്ശേരി ഗ്രാമീണ വായനശാല – സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ പ്രതിമാസ പുസ്തക ചര്‍ച്ച നടത്തി. വായനശാല ഹാളില്‍ നടന്ന പുസ്തക ചര്‍ച്ചയില്‍ മനോഹരന്‍ വി പേരകം രചന നിര്‍വ്വഹിച്ച കോവിലന്റെ ജീവചരിത്ര ഗ്രന്ഥമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. എഴുത്തുകാരന്‍ അരവിന്ദന്‍ പണിക്കശ്ശേരി പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. വായനശാല പ്രസിഡണ്ട് ബാലകൃഷ്ണന്‍ നരിയംമ്പുള്ളി അധ്യക്ഷനായി. രശ്മി മൂത്തേടത്ത്, പുഷ്പാകരന്‍ പുല്ലാനിക്കുന്ന്, പി.എ ദിനു ദാസ്, കെ.പി സുരേഷ് എന്നിവര്‍ പുസ്തക ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഗ്രന്ഥ രചയിതാവ് മനോഹരന്‍ വി പേരകം എഴുത്താനുഭവങ്ങള്‍ പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!