കടവല്ലൂര്‍ വട്ടമാവ് ദേശവിളക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ദേശവിളക്കിനോടനുബന്ധിച്ച് വിളക്ക് കുറിക്കല്‍ ചടങ്ങ് ചിറമനേങ്ങാട് വാസുണ്ണി ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ നടന്നു. ഈ വര്‍ഷത്തെ ദേശവിളക്ക് 2026 ഡിസംബര്‍ 1 ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിളക്കിനോടനുബന്ധിച്ച് കാലത്ത് പന്തലില്‍ പ്രതിഷ്ഠാകര്‍മ്മം ചെണ്ടമേളം അന്നദാനം വൈകീട്ട് 5 മണിക്ക് കൊരട്ടിക്കര ശ്രീ വിഷ്ണു ഭഗവതി ക്ഷേത്ര സന്നിധിയില്‍ നിന്നും ഉടുക്കുപാട്ടോടു കൂടി താലമേന്തിയ മാളികപ്പുറങ്ങളുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് രാത്രി 9 മണിയോടെ വട്ടമ്മാവ് ഗ്രൗണ്ടില്‍ എത്തിച്ചേരും. പന്തലില്‍ പാട്ട്, പാല്‍ക്കുടം എഴുന്നള്ളിപ്പ് കനലാട്ടം, വെട്ടും തടയും, തിരി ഉഴിച്ചിലോട്ടു കൂടി അവസാനിക്കും. വിളക്കിനോടനുബന്ധിച്ച് കീര്‍ത്തന കൃഷ്ണകുമാര്‍ അവതരിപ്പിക്കുന്ന സോപാന സംഗീതവും സജി ചിറമനങ്ങാട് അവതരിപ്പിക്കുന്ന തായമ്പകയും ചെണ്ടമേളവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



