30.7 C
Kunnamkulam
Monday, November 2, 2026
Home Bureaus Perumpilavu ചാലിശേരി സെന്റ് ഔഗിന്‍സ് സുറിയാനി പള്ളി പെരുന്നാളിന് കൊടിയേറി

ചാലിശേരി സെന്റ് ഔഗിന്‍സ് സുറിയാനി പള്ളി പെരുന്നാളിന് കൊടിയേറി

13

മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ ചാലിശേരി സെന്റ് ഔഗിന്‍സ് സുറിയാനി പള്ളിയുടെ പെരുന്നാളിന് വികാരി ഫാദര്‍. വര്‍ഗീസ് വാഴപ്പിള്ളി കൊടിയേറ്റി.വ്യാഴം,വെള്ളി ദിവസങ്ങളിലാണ് പെരുന്നാള്‍ ആഘോഷം. വ്യാഴം വൈകീട്ട് 6.30 ന് സന്ധ്യാ നമസ്‌ക്കാരവും അങ്ങാടി ചുറ്റിയുള്ള വര്‍ണാഭമായ പ്രതിക്ഷിണവും നേര്‍ച്ച വിളമ്പും നടക്കും. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വി. കുര്‍ബാന, പ്രത്യേക ധൂപപ്രാര്‍ത്ഥന, വൈകീട്ട് പ്രതിക്ഷിണം, പൊതുസദ്യ എന്നിവയും ഉണ്ടാകും. ചാലിശേരിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പെരുന്നാള്‍ ഘോഷയാത്രകള്‍ വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് പള്ളിയില്‍ സമാപിക്കും. പെരുന്നാള്‍ ശുഷ്രൂഷകള്‍ക്ക് സഭാ പരമാധ്യക്ഷന്‍ അഭിവന്ദ്യ സിറില്‍ മാര്‍ ബെസേലിയോസ് മെത്രാപോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. പെരുന്നാള്‍ പരിപാടികള്‍ക്ക് ഇടവക വികാരി ഫാദര്‍ വര്‍ഗീസ് വാഴപ്പിള്ളി, സെക്രട്ടറി രാജു മേക്കാട്ടുകുളം, ട്രെഷറര്‍ ബോബന്‍ സി പോള്‍, എന്നിവരടങ്ങിയ കമ്മറ്റി നേതൃത്വം നെല്‍കും.

 

ADVERTISEMENT
error: Content is protected !!