30.2 C
Kunnamkulam
Wednesday, November 25, 2026
Home Bureaus Perumpilavu യങ് ഡെമോക്രാറ്റ് അസംബ്ലി കമ്മിറ്റി ബൂത്ത് യൂത്ത് കൗണ്‍സിലിന്റെ അസംബ്ലി തല ഉദ്ഘാടനം നടന്നു

യങ് ഡെമോക്രാറ്റ് അസംബ്ലി കമ്മിറ്റി ബൂത്ത് യൂത്ത് കൗണ്‍സിലിന്റെ അസംബ്ലി തല ഉദ്ഘാടനം നടന്നു

21

യങ് ഡെമോക്രാറ്റ് അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൂത്ത് യൂത്ത് കൗണ്‍സിലിന്റെ അസംബ്ലി തല ഉദ്ഘാടനം നടന്നു.കടവല്ലൂര്‍ ഡെമോക്രാറ്റ് ബൂത്ത് കമ്മിറ്റി രൂപീകരിച്ചു. കരിക്കാട് അല്‍ അമീന്‍ സ്‌കൂളില്‍ നടന്ന യോഗത്തില്‍ യങ് ഡെമോക്രാറ്റ്‌സ് ജില്ലാ ഓര്‍ഗനൈസിങ് കമ്മിറ്റി മെമ്പര്‍ മുര്‍ഷിദ് ചേലക്കര പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. കുന്നംകുളം അസംബ്ലി പ്രസിഡന്റ് സയ്യിദ് ഷഹാദാ അധ്യക്ഷത വഹിച്ചു ജില്ലാ ഓര്‍ഗനൈസിങ് കമ്മിറ്റി മെമ്പര്‍ മുര്‍ഷിദ് ചേലക്കര ഉദ്ഘാടനം നിര്‍വഹിച്ചു. ജുനൈദ് കെ.പി., മാജിദ മന്‍സൂര്‍ , എസ്ഡിപിഐ കടവല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി ശരീഫ് ആലുങ്ങല്‍ ഏരിയ ജോയിന്‍ സെക്രട്ടറി ഉബൈദ് കടവല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ബൂത്ത് കമ്മിറ്റി രൂപീകരണത്തിന്റെ ഭാഗമായി നടത്തിയ ഫുട്‌ബോള്‍ മത്സരങ്ങളിലെ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ബൂത്തി കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ് ഇംത്യാസ് തങ്ങള്‍ , സെക്രട്ടറി മുജീര്‍ കടവല്ലൂര്‍, ട്രഷറര്‍ ആദില്‍ പള്ളിക്കുളം തുടങ്ങിയവരെ തിരഞ്ഞെടുത്തു.

 

 

ADVERTISEMENT
error: Content is protected !!