30.5 C
Kunnamkulam
Monday, November 2, 2026
Home Bureaus Punnayurkulam മന്ദലാംകുന്ന് ജി.എഫ്.യു.പി. സ്‌കൂളില്‍ ‘ന്യൂട്രി സ്റ്റാര്‍ട്ട്’ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം

മന്ദലാംകുന്ന് ജി.എഫ്.യു.പി. സ്‌കൂളില്‍ ‘ന്യൂട്രി സ്റ്റാര്‍ട്ട്’ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം

7

മന്ദലാംകുന്ന് ജി.എഫ്.യു.പി. സ്‌കൂളില്‍ ‘ന്യൂട്രി സ്റ്റാര്‍ട്ട്’ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീം
നിര്‍വ്വഹിച്ചു. പഞ്ചായത്ത് അംഗം അബ്ദുല്‍ സലീം കുന്നമ്പത്ത് അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡന്റ് ജിസ്‌ന ലെത്തീഫ്, പി.ടി.എ വൈസ് പ്രസിഡന്റ് സബീഹ, എസ്.എം.സി വൈസ് ചെയര്‍പേഴ്‌സണ്‍ സെറീന സിറാജ് എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും സ്റ്റാഫ് പ്രതിനിധി സിന്‍സി ടീച്ചര്‍ നന്ദിയും പറഞ്ഞു.ജനകീയാസൂത്രണം 2026-27 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് പരിധിയിലെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പോഷക സമൃദ്ധമായ ആഹാരം നല്‍കുന്നത്.

 

ADVERTISEMENT
error: Content is protected !!