ചാവക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി ലഹരി ബോധവല്‍ക്കരണവും മെഡിക്കല്‍ ക്യാമ്പും നടത്തി. എന്‍.കെ. അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.എച്ച്. അക്ബര്‍ അധ്യക്ഷത വഹിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍ സി. ജംഷീര്‍ ലഹരി ബോധവല്‍ക്കരണ ക്ലാസ് എടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷെര്‍മിള സത്താര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എം.എം. ജോവിന്‍, ജില്ലാ മലേറിയ ഓഫീസര്‍ സന്തോഷ് ജോര്‍ജ്, പി എം ഷാനോയ്, ഒ.കെ.ആര്‍. മണികണ്ഠന്‍, ഡോ: കെ.ആര്‍. അര്‍ത്ഥന, എം. മിനി തുടങ്ങിയവര്‍ സംസാരിച്ചു. മേഖലയില്‍ നിന്നുള്ള 400 ഓളം അതിഥി തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു.



