32 C
Kunnamkulam
Thursday, November 5, 2026
Home Uncategorized പോര്‍ക്കുളം അകതിയൂര്‍ സെന്റ് ഗ്രിഗോരിയോസ് ഓര്‍ത്തഡോക്‌സ് ചാപ്പലില്‍ ഓര്‍മ്മ പെരുന്നാളിന് കൊടിയേറി

പോര്‍ക്കുളം അകതിയൂര്‍ സെന്റ് ഗ്രിഗോരിയോസ് ഓര്‍ത്തഡോക്‌സ് ചാപ്പലില്‍ ഓര്‍മ്മ പെരുന്നാളിന് കൊടിയേറി

17

പോര്‍ക്കുളം അകതിയൂര്‍ സെന്റ് ഗ്രിഗോരിയോസ് ഓര്‍ത്തഡോക്‌സ് ചാപ്പലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിന് െവികാരി ഫാദര്‍ ആന്റണി പൗലോസ് കൊടിയേറ്റി. ശനി, ഞായര്‍ ദിവസങ്ങളിലാണ് പെരുന്നാളാഘോഷം. ശനിയാഴ്ച വൈകീട്ട് 6:30 സന്ധ്യനമസ്‌കാരം തുടര്‍ന്ന് അങ്ങാടി ചുറ്റി പ്രദര്‍ശനം, ആശിര്‍വാദം എന്നിവയുണ്ടാകും. ഞായറാഴ്ച രാവിലെ 8:30ന് കുര്‍ബാന ധൂപ പ്രാര്‍ത്ഥന, 5 മണിയ്ക്ക് പള്ളിക്ക് ചുറ്റും പ്രദക്ഷിണം, ആശിര്‍വാദം പൊതുസദ്യ എന്നിവ നടത്തും പെരുന്നാളിന് വികാരി ഫാദര്‍ ആന്റണി പൗലോസ് സെക്രട്ടറി പി ഐ ടോണ്‍, കണ്‍വീനര്‍ പി വി ഗീവര്‍ എന്നിവരടങ്ങിയ കമ്മറ്റി നേതൃത്വം നല്‍കും.

 

ADVERTISEMENT
error: Content is protected !!