31 C
Kunnamkulam
Thursday, November 5, 2026
Home Bureaus Kechery തൃശൂര്‍ പൂങ്കുന്നത്ത് ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍ പൂങ്കുന്നത്ത് ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

67

തൃശൂര്‍ പൂങ്കുന്നത്ത് ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശികളായ കിരണ്‍, ശുഭദാസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. വെങ്കിടങ്ങ് സ്വദേശി കണ്ണനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അപകടമുണ്ടായത്. തൃശൂര്‍ പൂങ്കുന്നത്തെ മാളില്‍ നിന്ന് ജോലി കഴിഞ്ഞ് ജീവനക്കാര്‍ അര്‍ധരാത്രി മൂന്നുപേരും കൂടി ഒരു ബൈക്കില്‍ റോഡിലേയ്ക്ക് കയറുന്നതിനിടെ രോഗിയുമായി തൃശൂര്‍ ഭാഗത്തേയ്ക്ക് വരികയായിരുന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികരായ മൂവരും തെറിച്ചുവീണു. ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇതേ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന രോഗിയെ മറ്റൊരു വാഹനത്തില്‍ കയറ്റി ആശുപത്രിയിലേയ്ക്ക് മാറ്റി. ബൈക്ക് യാത്രികരായ രണ്ടുപേര്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

 

ADVERTISEMENT
error: Content is protected !!