ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയെ സംഗീത സാന്ദ്രമാക്കുന്ന പ്രശസ്തമായ ചെമ്പൈ സംഗീതോത്സവത്തിന് നാളെ അരങ്ങുണരും. മേല്പുത്തൂര് ഓഡിറ്റോറിയത്തിലെ പ്രത്യേകം തയ്യാറാക്കിയ ചെമ്പൈ മണ്ഡപത്തില്‍ വൈകിട്ട് ആറിന് മന്ത്രി കെ. മുരളീധരന് ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.ശ്രീ ഗുരുവായുരപ്പന് ചെമ്പൈ പുരസ്കാരം പ്രശസ്ത മൃദംഗ വിദ്വാന് ടി.കെ. മൂര്‍ത്തിക്ക് മന്ത്രി സമ്മാനിക്കും. ഗായിക കെ.എസ്. ചിത്ര, എന്‍.കെ. അക്ബര്‍ എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ശനിയാഴ്ച രാവിലെ ഏഴു മുതല്‍ കച്ചേരികള്‍ ആരംഭിക്കും. തുടക്കക്കാര്‍ മുതല്‍ പ്രഗത്ഭരായവര്വരെയുള്ള 3000ത്തിലേറെ സംഗീതാര്ഥികള് കച്ചേരി അവതരിപ്പിക്കും. വൈകിട്ട് ആറ് മുതല്‍ ഒന്‍പത് വരെ പ്രഗത്ഭരുടെ വിശേഷാല്‍ കച്ചേരികള്‍ ഉണ്ടാകും. 20 ന് രാവിലെ ഒന്‍പതു മുതല്‍10 വരെ പഞ്ചരത്ന കീര്‍ത്തനാലാപനവും നടക്കും. 21ന് ഏകാദശി ദിനത്തില്‍ രാത്രി10 ന് പ്രഗത്ഭരായ സംഗീതജ്ഞര്‍ ചേര്‍ന്ന് ചെമ്പൈയുടെ ഇഷ്ട കീര്‍ത്തനങ്ങള്‍ ആലപിക്കുന്നതോടെ സംഗീതോത്സവത്തിന് സമാപനമാകും. ചെമ്പൈ സംഗീതോത്സവം ഉദ്ഘാടനം മുതല്‍ സമാപനം വരെ സമ്പൂര്‍ണ്ണമായ പൂര്‍ണ്ണ ദൃശ്യ-ശ്രവ്യ ചാരുതയോടെ സിസിടിവി പ്രാദേശികം ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.



