25.9 C
Kunnamkulam
Friday, November 6, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം ഉപ്പുങ്ങല്‍ വടക്കേ പടവ് ബണ്ടിലെ മോട്ടോര്‍ പുര തകര്‍ന്നു

പുന്നയൂര്‍ക്കുളം ഉപ്പുങ്ങല്‍ വടക്കേ പടവ് ബണ്ടിലെ മോട്ടോര്‍ പുര തകര്‍ന്നു

30

 

ബുധനാഴ്ച ഉച്ചയോടെയാണ് ആസ്ബറ്റോസ് കെട്ടിടത്തിന്റെ മധ്യഭാഗം വീണത്. ഷെഡ് 2 ഭാഗമായി പൊളിഞ്ഞ നിലയിലാണ്. ഇതിനു സമീപത്തെ കെഎസ്ഇബിയുടെ ടവര്‍ നിര്‍മാണമാണ് മോട്ടോര്‍ പുര തകരാന്‍ കാരണമെന്ന് കൃഷി കമ്മിറ്റി ആരോപിച്ചു. കൃഷിയുടെ അവസാനഘട്ടത്തില്‍ പാടശേഖരത്തിലേക്ക് വെള്ളം അടിക്കാനുള്ള പമ്പ് സെറ്റാണ് തകര്‍ന്ന മോട്ടോര്‍ പുരയില്‍ സ്ഥാപിക്കാറ്. പെട്ടി, പറ തുടങ്ങിയ ഉപകരണങ്ങളും ഇതിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഉപ്പുങ്ങല്‍ പാലത്തിന് സമീപം ബണ്ട് തുടങ്ങുന്നിടത്ത് തന്നെയാണ് മോട്ടോര്‍ പുര. ഇതിന് 10 മീറ്ററോളം മാത്രം അകലെയാണ് ടവര്‍ നിര്‍മ്മാണം നടക്കുന്നത്. ടവറിന്റെ നാല് കാലില്‍ മൂന്നെണ്ണത്തിന്റെ പൈലിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാലാമത്തെ കാലിന്റെ പണിക്കായി കുഴി എടുക്കലും നടത്തിയിട്ടുണ്ട്. പൈലിങ് എടുക്കുന്നതിന് പുറമെ ആഴത്തില്‍ മറ്റൊരു കുഴി എടുത്തിട്ടുണ്ട്. ഷെഡിന് അടുത്ത് ആഴത്തില്‍ മണ്ണെടുത്തുള്ള നിര്‍മ്മാണമാണ് ഷെഡ് തകരാന്‍ കാരണമെന്ന് കര്‍ഷകര്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!