28.8 C
Kunnamkulam
Thursday, November 5, 2026
Home Bureaus Guruvayur പട്ടാപ്പകൽ സിനിമ സ്റ്റൈൽ കവർച്ച; കാർ തടഞ്ഞുനിർത്തി മാല പൊട്ടിച്ച സംഘം വലയിൽ

പട്ടാപ്പകൽ സിനിമ സ്റ്റൈൽ കവർച്ച; കാർ തടഞ്ഞുനിർത്തി മാല പൊട്ടിച്ച സംഘം വലയിൽ

73

പട്ടാപ്പകല്‍ നഗര മധ്യത്തില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറുടെ കഴുത്തില്‍ കിടന്ന രണ്ട് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ മൂന്ന് പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു.ചാട്ടുകുളം പുളിയത്ത് ഗോപാലകൃഷ്ണന്‍, വിയ്യൂര്‍ താണിക്കുടം കൈപ്പുള്ളി ജയന്‍, ആര്‍ത്താറ്റ് ചിറ്റഞ്ഞൂര്‍ മുളക്കല്‍ നിഖില്‍ കൃഷ്ണ എന്നിവരെയാണ് ടെമ്പിള്‍ എസ്.എച്ച്.ഒ.-കെ.ജി.ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചക്കംകണ്ടം കറുത്തേടത്ത് നന്ദനാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ മമ്മിയൂര്‍ അത്താണി സെന്ററിലാണ് സംഭവം. പ്രതികള്‍ മമ്മിയൂരിലെ ബാറില്‍ നിന്നിറങ്ങി റോഡ് മുറിച്ച് കിടക്കുന്നതിനിടയില്‍ കാര്‍ തട്ടിയെന്നാരോപിച്ച് തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിച്ച് മാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

ADVERTISEMENT
error: Content is protected !!