29.3 C
Kunnamkulam
Friday, November 6, 2026
Home Bureaus Perumpilavu പെങ്ങാമുക്ക്‌ സെന്റ് പീറ്റേഴ്‌സ് &സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പഴയപള്ളി പെരുന്നാളിന് ശനിയാഴ്ച്ച കോടിയേറും

പെങ്ങാമുക്ക്‌ സെന്റ് പീറ്റേഴ്‌സ് &സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പഴയപള്ളി പെരുന്നാളിന് ശനിയാഴ്ച്ച കോടിയേറും

28

പെങ്ങാമുക്ക്‌സെന്റ് പീറ്റേഴ്‌സ് &സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പഴയപള്ളിയില്‍ പരിശുദ്ധ പത്രോസ് പൗലോസ് ശ്രീഹന്മാരുടെ ഓര്‍മ്മ പെരുന്നാളിന് ശനിയാഴ്ച്ചകോടിയേറും.വെള്ളിയാഴ്ച്ച 6-30 ന് സന്ധ്യാ നമസ്‌കാരവും നടക്കും. ശനിയാഴ്ച്ച രാവിലെ 6.30 ന്പ്രഭാത നമസ്‌കാരവും 7 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് കൊടിയേറ്റവും നടക്കും. സഹ വികാരി റവ.ഫാ: ബഹനാന്‍ .കെ. നിക്‌സന്‍, പള്ളി ട്രസ്റ്റി സ്റ്റാള്‍സന്‍ ,സെക്രട്ടറി – റോഷ് സി. താവു, പെരുന്നാള്‍ കണ്‍വീനര്‍ ബ്രൈറ്റ് കെ. തോലത്ത്, കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.നവമ്പര്‍ 13, 14 തിയതികളില്‍ നടക്കുന്ന പെരുന്നാളിന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ ഡോക്ടര്‍ യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപോലീത്ത മുഖ്യ കാര്‍മീകത്വം വഹിക്കും.

 

ADVERTISEMENT
error: Content is protected !!