31.7 C
Kunnamkulam
Friday, November 6, 2026
Home Bureaus Perumpilavu അകതിയൂര്‍ കലശമല ചിറയില്‍ ശിവ-വിഷ്ണു ക്ഷ്രേത്തില്‍ തുലാമാസ വവുബലി തര്‍പ്പണവും,വാവാഘോഷവും തിങ്കളാഴ്ച നടക്കും

അകതിയൂര്‍ കലശമല ചിറയില്‍ ശിവ-വിഷ്ണു ക്ഷ്രേത്തില്‍ തുലാമാസ വവുബലി തര്‍പ്പണവും,വാവാഘോഷവും തിങ്കളാഴ്ച നടക്കും

18

പിതൃമോക്ഷ ബലിതര്‍പ്പണത്തിന് പ്രസിദ്ധമായ അകതിയൂര്‍ കലശമല ചിറയില്‍ ശിവ-വിഷ്ണു ക്ഷ്രേത്തില്‍ തുലാമാസ വവുബലി തര്‍പ്പണവും , വാവാഘോഷവും തിങ്കളാഴ്ച നടക്കും. രാവിലെ നാലുമണി മുതല്‍ ക്ഷേത്രത്തിനു പുറത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. മോഹനന്‍ നായര്‍ കാര്‍മികത്വം വഹിക്കും. ക്ഷേത്രത്തില്‍ നിത്യ പൂജകള്‍ക്ക് പുറമേ പിതൃ മോക്ഷത്തിനായുള്ള തിലഹവനം, സായൂജ്യ പൂജ, ഭഗവത് സേവ, ഗണപതി ഹോമം തുടങ്ങിയ പ്രത്യേക വഴിപാടുകള്‍ ക്ഷേത്രം മേല്‍ശാന്തി ജസ്വീന്ദ്ര ദ്വീവേദിയുടെ കാര്‍മ്മികത്ത്വത്തില്‍ നടക്കും. വാവാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 നും വൈകിട്ട് നാലിനും വിവിധ ആഘോഷ കമ്മിറ്റികളുടെ എഴുന്നള്ളിപ്പുകള്‍ ക്ഷേത്രത്തില്‍ എത്തി സമാപിക്കും. വാവുബലി തരപ്പണത്തിനായി എത്തിച്ചേരുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ശശി വാസുദേവന്‍, സെക്രട്ടറി ബാലകൃഷ്ണന്‍, ട്രഷറര്‍ പ്രദീപ് എന്നിവര്‍ അറിയിച്ചു .

 

 

ADVERTISEMENT
error: Content is protected !!