29.5 C
Kunnamkulam
Saturday, November 7, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തില്‍ ‘സ്‌നേഹസ്പര്‍ശം 2026’ നവംബര്‍ 9ന്

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തില്‍ ‘സ്‌നേഹസ്പര്‍ശം 2026’ നവംബര്‍ 9ന്

6

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിന്റെയും വീടുകളില്‍ നിന്ന് ഉപയോഗശേഷമുള്ള സിറിഞ്ചുകള്‍ സുരക്ഷിതമായി ശേഖരിക്കുന്നതിന്റെയും സംയുക്ത ഉദ്ഘാടനം നവംബര്‍ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചിറക്കല്‍ സംഗമം പാലസില്‍ നടക്കും. ‘സ്‌നേഹസ്പര്‍ശം 2026’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി തുളസി ടീച്ചര്‍ നിര്‍വഹിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കുന്നംകുളം നിയോജകമണ്ഡലം എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.ദീര്‍ഘകാല ചികിത്സ ആവശ്യമായ ഡയാലിസിസ് രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസമേകുന്നതിനൊപ്പം പൊതുജനാരോഗ്യവും പരിസരശുചിത്വവും ഉറപ്പാക്കി
ക്‌ളീന്‍ കാട്ടാകാമ്പാല്‍ എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്. വീടുകളില്‍ ഉപയോഗശേഷം അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന സിറിഞ്ചുകള്‍ ശാസ്ത്രീയമായും സുരക്ഷിതമായും ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള ബോധവല്‍ക്കരണവും പദ്ധതിയുടെ ഭാഗമായി നടത്തും.ആരോഗ്യപരിപാലന രംഗത്ത് ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയും ചികിത്സാ സഹായം അര്‍ഹരായവരിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഈ സംയുക്ത പരിപാടിയില്‍ മുഴുവന്‍ ജനങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ അഭ്യര്‍ഥിച്ചു.

 

ADVERTISEMENT
error: Content is protected !!